വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ മാറ്റമില്ല. നാളെ മുതൽ വിദ്യാലയങ്ങൾ ഭാഗീകമായി തുറക്കുന്ന സാഹചര്യത്തിൽ എല്ലാ സ്വകാര്യ ബസ്സുകളിലു० വിദ്യാർത്ഥികൾക്ക് 2020 ജൂലൈ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്ന പ്രകാര० 2.5 കി. മി ന് ഒരു രൂപയു० 7.5 കി. മി. വരെ 2 രൂപയു० 12.5 കീ. മി . വരെ 3രൂപയു० തുടർന്ന് 2014 ലെ ഉത്തരവിൽ പറയുന്ന പ്രകാര०മുള്ള കോവിഡിന് മുന്നേ നിലവിലുണ്ടായിരുന്ന നിരക്കിൽ കൺസഷൻ ടിക്കറ്റിന് അർഹതയുണ്ടായിരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ . ശശീന്ദ്രൻ അറിയിച്ചു. സർക്കാർ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന പത്ത്, പന്ത്രണ്ട്, ഡിഗ്രി അവസാന വർഷ०, പോസ്റ്റ് ഗ്രാഡ്വേറ്റ്, പ്രൊഫഷണൽ കോളേജ്, സാങ്കേതിക പരിശീലന വിഭാഗ० വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ കൺസഷൻ ടിക്കറ്റ് ലഭിക്കുന്നത്. വിദ്യാർത്ഥികൾ അവരുടെ വിദ്യാലയങ്ങൾ നൽകുന്ന ഐ ഡി കൈവശ० സൂക്ഷിക്കേണ്ടതാണ്. സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് കൺസഷൻ ടിക്കറ്റ് നിഷേധിക്കുന്നതായി വിവിധയിടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസ० തന്നെ പരാതികൾ ഉയർന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നാളെ മുതൽ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട കൺസഷൻ ടിക്കറ്റ് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഗതാഗത കമ്മിഷണർക്ക് മന്ത്രി നിർദ്ദേശ० നൽകി