ആഡംബരങ്ങളില്ലാതെ മന്ത്രി പുത്രന് വിവാഹം

 


കണ്ണൂര്‍:-  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മകന്റെ വിവാഹം അതീവ ലളിതമായി നടത്തി. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും ടി.എം. സാവിത്രിയുടെയും ഏക മകന്‍ മിഥുനാണ്‌ കക്കാട്‌ കുഞ്ഞിപ്പള്ളി സ്വദേശിനി ബിജി ബാനെ താലി ചാര്‍ത്തിയത്‌. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും എം.എല്‍എമാരെയും വിവിധ പാര്‍ട്ടികളുടെ സംസ്‌ഥാന, ജില്ലാ നേതാക്കളെയുമെല്ലാം വിവാഹക്കാര്യം അറിയിച്ചിരുന്നെങ്കിലും സാന്നിധ്യത്തിനു പകരം പ്രാര്‍ത്ഥന മാത്രം മതിയെന്ന്‌ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകരുതെന്ന ആഗ്രഹത്തിനൊപ്പം ചടങ്ങുകള്‍ക്ക്‌ ഒട്ടും ആഡംബരം പാടില്ലെന്ന നിര്‍ബന്ധവും മന്ത്രിക്കുണ്ടായിരുന്നു.

തിരുവനന്തപുരത്തെ അവിയല്‍ ഓര്‍ക്കസ്‌ട്രയിലെ ഡ്രമ്മറെന്ന നിലയില്‍ സംഗീതലോകത്ത്‌ മേല്‍വിലാസമുള്ളയാളാണ്‌ മിഥുന്‍. കണ്ണൂര്‍ കിഴുന്നയിലെ കടലോരത്തുള്ള റിസോര്‍ട്ടിലെ ഓപ്പണ്‍ സ്‌റ്റേജിലായിരുന്നു വിവാഹച്ചടങ്ങ്‌.

ആകെ 100 പേര്‍ മാത്രമാണു പങ്കെടുത്തത്‌. നര്‍ത്തകിയായ ബിജി ഭരതനാട്യത്തില്‍ രണ്ടാം റാങ്കോടെയാണു കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നു പഠിച്ചിറങ്ങിയത്‌. ഇരുവരും പ്രണയം തുറന്നുപറഞ്ഞതോടെ എതിര്‍പ്പുകളില്ലാതെ രക്ഷിതാക്കള്‍ സമ്മതം നല്‍കുകയായിരുന്നു.

Previous Post Next Post