പള്ളിപ്പറമ്പ് :- 'ശുചിത്വ ഗ്രാമം' പദ്ധതിയുടെ ഭാഗമായി പള്ളിപ്പറമ്പ് മഹല്ല് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
ബൂത്ത് സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ് നിർവ്വഹിച്ചു.
മഹല്ല് വാട്സ് ആപ്പ് കൂട്ടായ്മ ചെയർമാൻ മൊയ്തു ഹാജി എംകെ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യം, പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഷ്റഫ് , മഹമൂദ് ഹാജി.( മഹല്ല് പ്രസി:),കെ.കെ.മുസ്ഥഫ ,കെ.പി.അയ്യൂബ് ഹാജി,ടി.പി.അബ്ദുൽ റഹിമാൻ,സി.കെ. സത്താർ ഹാജി,പി.ടി.ഖാലിദ്,എ.പി.ഹാരിസ്,നജ്മുദ്ധീൻ കെ ,റാഷിദ് കെ. വി. ,നൗഷാദ് വി.പി.എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
മഹല്ല് വാട്സ് ആപ്പ് കൂട്ടായ്മ കൺവീനർ കെ.പി അബ്ദുൾ ഷുക്കൂർ സ്വാഗതവും മഹല്ല് കൂട്ടായ്മ ട്രഷറർ യൂസുഫ് കെ.എൻ നന്ദിയും പറഞ്ഞു.