'കൊളച്ചേരി വാർത്തകൾ Online' വാർഷിക ഡയരക്ടർ ബോർഡ് യോഗം ചേർന്നു


കൊളച്ചേരി :-
'കൊളച്ചേരി വാർത്തകൾ Online ' ൻ്റെ വാർഷിക ഡയരക്ടർ ബോർഡ് യോഗം കണ്ണൂർ മസ്കറ്റ് പാരഡൈസിൽ ചേർന്നു. സി.ഇ ഒ ഹരീഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു. കെ.പി മഹമൂദ് പള്ളിപ്പറമ്പ്, സന്ദീപ് കണ്ണാടി പറമ്പ്, അഖിൽ കൊളച്ചേരി, ഷമൽ വള്ളിയോട്ട് എന്നിവർ പങ്കെടുത്തു.

കൊളച്ചേരി വാർത്തകളുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വിപുലപ്പെടുത്താനും കുടുതൽ നവ മാധ്യമ സാധ്യതകൾ ഉപകാരപ്പെടുത്തി വാർത്തകൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കാനും തീരുമാനിച്ചു.

ഇതിനോടനുബന്ധിച്ച് കൊളച്ചേരി ,മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്ത്  ഭരണസാരഥികൾക്കുള്ള കൊളച്ചേരി വാർത്തകളുടെ സ്നേഹോഹാരം കൈമാറുകയും ചെയ്തു.


Previous Post Next Post