കരിങ്കൽക്കുഴി: - കെ എസ് ആൻ്റ് എ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരാറുള്ള വയലാർ ഗാനോത്സവം ഫൈനൽ ജനു. 3 ന് നടക്കും.അനശ്വര കവി വയലാർ രാമവർമ്മയ്ക്ക് ആദരമർപ്പിക്കുന്നതിനും കണ്ണൂർ ജില്ലയിലെ ഗായക പ്രതിഭകളെ കണ്ടെത്തി അംഗീകാരം നൽകുന്നതിനുമായി നടത്തുന്ന വയലാർ ഗാനോത്സവം ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുക.
നണിയൂർ എൽ പി സ്കൂൾ ഹാളിൽ രാവിലെ 10 മുതലാണ് മത്സരം.80 ഓളം ഗായകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 പേരാണ് മത്സരത്തിൽ പങ്കെടുക്കുക. കവി വയലാർ ശരത്ചന്ദ്രവർമ്മ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും.
ചലചിത്ര താരം ജഗദീഷ്, ഗായിക സിതാര കൃഷ്ണകുമാർ എന്നിവർ ആശംസാ സന്ദേശം നൽകും.