മയ്യിൽ :- സമഗ്രശിക്ഷാ കേരളം പൊതു വിദ്യാഭ്യാസ വകുപ്പ് തളിപ്പറമ്പ് സൗത്ത് ബിആർസി നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനായി ആരംഭിച്ച ഓട്ടിസം സെന്റർ പ്രവർത്തനമാരംഭിച്ചു.
ബഹു വൈകല്യം, ഭാഷണ വൈകല്യം, സെറിബ്രൽ പാൾസി, ബുദ്ധി പരിമിതി എന്നിവ ബാധിച്ച് വർക്കുള്ള അക്കാദമിക പരിശീലനങ്ങൾ, തെറാപ്പി, കൗൺസിലിങ്, പുനരധിവാസ പ്രവർത്ത നങ്ങൾ എന്നിയുമുണ്ടാകും.
ചെക്യാട്ട് കാവിലെ കെ വി കുഞ്ഞിരാമൻ സ്മാരക സംസ്കൃതി സെന്ററിൽ തുടങ്ങിയ സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന അധ്യക്ഷയായി. ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ വേണുഗോപാലൻ പദ്ധതി വിശദീകരിച്ചു. എൻ വി ശ്രീജനി, വി വി അനിത, രവി മാണിക്കോത്ത്, കെ ശാലിനി, ഇ എം സുരേഷ് ബാബു, എം കെ അനൂപ് കുമാർ, എം എം വനജ കുമാരി, ഡോ. രാജഗോപാ ലൻ, യശോദ, ഒ എം മധുസൂദനൻ എന്നിവർ സംസാരിച്ചു. ബിപിഒ ഗോവിന്ദൻ എടാട്ത്തിൽ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ കെ പി നഫീസ നന്ദിയും പറഞ്ഞു.