മയ്യിൽ: മയ്യിൽ പഞ്ചായത്ത് ജി സി സി - കെ എം സി സി സ്നേഹ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. സത്താർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിർ ഉദ്ഘാടനം ചെയ്തു.
സാമൂഹിക കാരുണ്യ മേഖലയിൽ കെ എം സി സി യുടെ പങ്ക് വിലമതിക്കാൻ ആവത്തതാണെന്നും മുസ്ലിം ലീഗിന്റെ ശക്തിയാണ് കെ എം സി സി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധി ഖാദർ കാലടി ഹരിത കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഖദീജ തെസ്നി, എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ സിറാജ് കണ്ടകൈ, ഹരിത കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം മിസ്ന എ പി എന്നവർക്ക് ജി സി സി കെ എം സി സിയുടെ ഉപഹാരം നൽകി അനുമോദിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി എം പി എ റഹീം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുസ്തഫ കൊടിപോയിൽ പ്രഭാഷണം നടത്തി.
ചടങ്ങിൽ അസൈനാർ മാസ്റ്റർ, കുഞ്ഞാഹമ്മദ് കുട്ടി, ഷംസീർ മയ്യിൽ, അബ്ദുൽ റഹ്മാൻ മയ്യിൽ, കാദർ കാലടി, താജുദീൻ കൊട്ടപോയിൽ, കുഞ്ഞാഹമ്മദ് മയ്യിൽ, സിറാജ് കണ്ടകൈ, തഷിരീഫ് മയ്യിൽ, ഖദീജ തെസ്നി, മിസ്ന എ പി തുടങ്ങിയവർ പ്രസംഗിച്ചു. മജീദ് കടൂർ പ്രാർത്ഥനയും മൊയ്ദീൻ മയ്യിൽ സ്വാഗതവും ജുബൈർ കോർലായി നന്ദിയും പറഞ്ഞു.