ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു
മയ്യിൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. അഷ്റഫ് കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി.ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. ഓൺലൈൻ പoനത്തിനാവശ്യമായ ടി.വി. കെ.പി.സി.സി. മെമ്പർ റീന കൊയോൻ വിതരണം ചെയ്തു. ഡി.സി.സി. മെമ്പർ കെ.സി. ഗണേശൻ, മണ്ഡലം പ്രസിഡണ്ട് കെ.പി. ശശീധരൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, പി.പി മമ്മു, പ്രജീഷ് കോറളായി, കെ.പി. ഹുസൈൻ, കെ. ഷൈജു എന്നിവർ പ്രസംഗിച്ചു.