മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്ത് 2021-22 വർഷത്തെ പദ്ധതി ആസൂത്രണ വികസന സെമിനാർ നടത്തപ്പെട്ടു.ചടങ്ങ് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ കെ റിഷ്ന ചടങ്ങ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ ടി ചന്ദ്രൻ 2020-21 വർഷത്തെ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത എം വി 202l - 22 വർഷിക പദ്ധതി അവതരണം നടത്തി.
ചടങ്ങിൽ വച്ച് സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ വി പി രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ നന്ദ കുമാർ എന്നിവരെ ആദരിച്ചു.
എം വി ശ്രീജിനി, കെ.പി രേഷ്മ, എം രവി മാസ്റ്റർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി പി അബ്ദുൾ ഖാദർ സ്വാഗതവും പ്രേമലത എം നന്ദിയും പറഞ്ഞു.