കൊളച്ചേരിപ്പറമ്പ് :- . ഏ.കെ.ജി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം നടത്തി. "ജനകീയാസൂത്രണത്തിൻ്റെ 25 വർഷങ്ങൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.വിഷയത്തെ അധികരിച്ച് ക്വിസ് മത്സരവും നടന്നു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. സീമ.കെ.സി. ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലുക്ക് കമ്മിറ്റി മെമ്പർ ശ്രീ.വിനോദ് തായക്കര പ്രഭാഷണം നടത്തി.
പരിപാടിയിൽ ശ്രീ.വി.കെ.അഭിലാഷ്(പ്രസിഡണ്ട് AKG വായനശാല) അധ്യക്ഷത വഹിച്ചു. ശ്രീമതി കെ.വി.പത്മജ(പ്രസിഡണ്ട് കൊളച്ചേരി പഞ്ചായത്ത് വനിത.സഹ: സംഘം), ശ്രീ.ഒ.കെ.ചന്ദ്രൻ (സെക്രട്ടി AKG വായനശാല) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ശ്രീ.അർജുൻ.ആർ(കൺവീനർ യുവജന വിഭാഗം) സ്വാഗതവും യുവജന വിഭാഗം ജോയൻ്റ് കൺവീനർ മാധവ് നന്ദിയും പറഞ്ഞു.