കണ്ണൂർ എസ് പി ഇളങ്കോ ഐപിഎസി നു നിവേദനം നൽകി
മയ്യിൽ: മയ്യിലിന്റെ സാംസ്കാരിക രംഗത്തെ നിറസാന്നിദ്യം യു ബാലകൃഷ്ണൻ മാസ്റ്ററുടെ മരണത്തിനു കാരണമായ വാഹനം നിർത്താതെ പോയ കാർ ഡ്രൈവറെയും വാഹനവും എത്രയും പെട്ടന്ന് കസ്റ്റഡിയിൽ എടുക്കണം എന്നു അവിശ്യപ്പെട്ടു കൊണ്ടു കണ്ണൂർ എസ് പി ഇളങ്കോ ഐ പി എസ്നു നിവേദനം നൽകി. സിപിഐഎം കണ്ടക്കൈ എൽ സി സെക്രട്ടറി എം സി ശ്രീധരൻ, പഞ്ചായത്തു അംഗം കെ ബിജു, കെ മധു ,യു ശ്രീകാന്ത് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. അതുപോലെ അപകടങ്ങൾ സൃഷ്ടിക്കുകയും വഴി യാത്രക്കാർക്കു തടസ്സം ഉണ്ടാക്കുകയും വിധം ചെക്ക്യട്ട് മുതൽ മയ്യിൽ ടൗൺ വരെ റോഡിന്റെ ഇരു ഭാഗത്തും വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ എടുത്തു മാറ്റാൻ ഉടൻ നടപടി ഉണ്ടാവണം എന്നും അവിശ്യപ്പെട്ടു. മരണത്തിനു കാരണകരായവരെ കണ്ടുപിടിക്കാനും വാഹനങ്ങൾ നീക്കം ചെയ്യാനും അടിയന്തരമായ നടപടികൾ എടുക്കുമെന്ന് എസ് പി ഉറപ്പുനൽകി.