രാത്രികാല അപകടങ്ങൾ പെരുകുന്നു ഡിം ലൈറ്റ് അടിക്കാത്തവരെ കുരുക്കാൻ വാഹന വകുപ്പിന്റെ ലക്സ് മീറ്റർ


രാത്രിയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവരെ കുടുക്കാൻ വാഹന വകുപ്പ്. ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വാഹനവകുപ്പ്.

രാത്രി കാലങ്ങളിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. ലക്സ് മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് ഇത്തരക്കാരെ പിടികൂടുക. ആഡംബര വാഹനങ്ങളിലെ ബീം റെസ്ട്രിക്ടർ അഴിച്ചു മാറ്റുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന കർശനമാക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്. 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്‌സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്‌സിലും കൂടരുത്.

ലൈറ്റിന്റെ അളവ് കൂടിയാൽ ലക്സ് മീറ്റർ കുടുക്കും. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ഹാലജൻ/എച്ച്‌.ഐ.ഡി./എൽ.ഇ.ഡി. ബൾബുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

Previous Post Next Post