ചേലേരി: ഇന്ധന വില വർദ്ധനവിനെതിരെ, റേങ്ക് ഹോൾഡർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടും ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗത്തിൽ ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ കെ. മുരളീധരൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീ എൻ .വി. പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ ശ്രീ പി. കെ. രഘുനാഥൻ സ്വാഗതവും, എം.പി. സജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.