തളിപ്പറമ്പ്: എ പി ഗംഗാധരൻ ( 58 ) ബിജെപി തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ തൃച്ചംബരത്തു താമസിക്കുന്നു. ഭാര്യ: റീന. മക്കൾ: രോഹിത്, സ്നേഹിത്.
ആർ എസ് എസ്സിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന എപി ഗംഗാധരൻ തൃച്ചംബരം ശാഖാ മുഖ്യ ശിക്ഷക്, മണ്ഡൽ കാര്യവാഹ്, താലൂക്ക് സഹ കാര്യവാഹ്, കാര്യവാഹ്, ജില്ലാ ബൌദ്ധിക് പ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചു. പിന്നീട് ബിജെപി തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ് ജില്ലാ വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, കോഴിക്കോട് മേഖല വൈസ്പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ഇപ്പോൾ പാർട്ടി സംസ്ഥാന സമിതി അംഗമാണ്.