മയ്യിൽ : ചെക്കിക്കുളം - മയ്യിൽ വഴി ഇരിക്കൂറിലേക്കും, പെരുമാച്ചേരി- മയ്യിൽ വഴി ശ്രീകണ്ഠപുരത്തേക്കും വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.ബസ് സർവ്വീസുകൾ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയർ മയ്യിൽ യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ശരാശരി ദൈനംദിന വരുമാനമുള്ള പ്രസ്തുത സർവ്വീസുകൾ നിർത്തിവെച്ചതു മൂലം നിരവധി സ്ഥിരം യാത്രക്കാർ ക്ലേശിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
വാഹനപ്പെരുപ്പം മൂലം പൊറുതി മുട്ടുന്ന മയ്യിൽ ടൗണിൽ ഫലപ്രദമായ ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തുക, പഞ്ചായത്ത് കേന്ദ്രത്തിൽ വയോജനങ്ങൾക്കായി വിശ്രമ -വിനോദ സൗകര്യം ഏർപ്പെടുത്തുക, അഞ്ഞൂറിലധികം മെമ്പർമാരുള്ള മയ്യിൽ യൂനിറ്റിനെ പ്രവർത്തന സൗകര്യാർത്ഥം രണ്ടായി വിഭജിക്കുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
യൂനിറ്റ് പ്രസിഡണ്ട് കെ.വി. യശോദയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. മുകന്ദൻ സമ്മേനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട യൂനിയൻ അംഗങ്ങളായ മാണിക്കോത്ത് രവി, ഇ എം.സുരേഷ് ബാബു എന്നിവരെ ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ അനുമോദിച്ചു. യൂനിറ്റ് സെക്രട്ടി ഇ.പി.രാജൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എം.കെ.പ്രേമി വരവ് ചെലവ് കണക്കും, കെ.നാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ ,സി.കെ. ജനാർദ്ദൻ നമ്പ്യാർ, ഡോ: കെ.രാജഗോപാലൻ, കെ.അബ്ദുൾ മജീദ്, സി. കൃഷ്ണൻ, സി.ലക്ഷ്മണൻ, പി.എം. വ സല ,ടി .രാഘവൻ, വി.ഗോവിന്ദൻ ,പ്രകാശ് കുമാർ പി.എം, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.പി.അരവിന്ദാക്ഷൻ സ്വഗതവും കെ.കെ. ലളിതകുമാരി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.വി.യശോദ (പ്രസി.) പി.വി.പത്മിനി, പി.വി.രാജേന്ദ്രൻ (വൈ: പ്രസിഡണ്ടുമാർ), ഇ.പി.രാജൻ (സെക്രട്ടറി), കെ.കെ.ലളിതകുമാരി, കെ.കെ.ദിവാകരൻ (ജോ: സെക്രട്ടറിമാർ) എം.കെ.പ്രേമി(ട്രഷറർ) ,എ.കെ.നാരായണൻ, പി.കെ.ഗോപാലകൃഷ്ണൻ (ഓഡിറ്റർമാർ ) എന്നിവരെ തെരഞ്ഞെടുത്തു.