കൊളച്ചേരി: എം.വി ഗോവിന്ദൻ മാസ്റ്റർ ഒന്നാം ഘട്ട പര്യടനം കൊളച്ചേരിയിൽ നടന്നു. കമ്പിൽ 161 ബൂത്തിൽ ഉൾപെട്ട കുണ്ടത്തിലെ സി.കെ ജാനകിയുടെ വീട്ടിൽ നിന്ന് തുടങ്ങിയ പര്യടനം NCP നേതാവ് ഇവികരുണാകരൻ്റെ വീട്ടിൽ സമാപിച്ചു. ക്ര സൻറ് ഹൗസ് കമ്പിൽ, മുൻ MLA CP മൂസാൻകുട്ടി, പള്ളിപറമ്പിലെ പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, മുഹമ്മദ്, CPM മുൻ LC മെമ്പർ സി.നാരായണൻ, മാതൃക കർഷകനും, അവാർഡ് ജേതാവുമായ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരി, എന്നിവരുടെ വീടുകൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. എം. ദാമോദരൻ, പി .വി വത്സൻ മാസ്റ്റർ, സി. സത്യൻ, കെ. രാമകൃഷ്ണൻ മാസ്റ്റർ, എ. കൃഷ്ണൻ, കെ .പി സജീവ്, എന്നിവർ കൂടെയുണ്ടായിരിന്നു.