MYCC പ്രഥമ പന്നിയങ്കണ്ടി പ്രീമിയർ ലീഗ് ഇൽ TB സ്‌ക്വാഡ് നാലാംപീടിക ജേതാക്കളായി


കൊളച്ചേരി: MYCC നാലാംപീടിക സങ്കടിപ്പിച്ച പ്രഥമ പന്നിയങ്കണ്ടി പ്രീമിയർ ലീഗ് ഇൽ TB സ്‌ക്വാഡ് നാലാംപീടിക ജേതാകളായി.

ഇന്നലെ കൊളച്ചേരി പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ക്ലബ്‌ 24 നാലാം പീടികയെ ഏകപക്ഷീയമായ 3 ഗോളുകൾക്കു തോൽപ്പിച്ചാണ് TB സ്‌ക്വാഡ് ജേതാകളായത്. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള കോർപറേറ്റ് കെയർ ദോഹ ഖത്തർ സ്പോൺസർ ചെയ്ത കപ്പ്‌, KSA ജിസാൻKMCC സെൻട്രൽകമ്മറ്റി സെക്രട്ടറിയും തളിപ്പറമ്പ് CHS ൻ്റെ KSA നേഷനൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് ജമാൽ സാഹിബ് നൽകി.  സമാപന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ KP അബ്ദുൽ മജീദ്, മുൻ BSNL കണ്ണൂർ ഗോൾ കീപ്പർ സുനിൽ കുമാർ, MK മൊയ്തുഹാജി, MYCC മുൻ ഭാരവാഹികൾ സലാം കരിൽ, നസീർ കെ എം പി, ഷംസീർ കെ എം പി, റിയാസ്  കെ പി, സലാം എം, അബ്ദു പി, മുഹ്സിൻ പി ടി പി തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post