കൊളച്ചേരി :- കുറുമാത്തൂരിൽ നിന്നും കണ്ണൂർ താണയിലെ ആശുപത്രിയിൽ പോകുന്ന വഴി കൊളച്ചേരി മുക്കിൽ വച്ച് കാർ വൈദ്യുത തൂണിലിടിച്ചു .വണ്ടിയിൽ ഉണ്ടായവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാറിൻ്റെ ഇടിയിൽ വൈദ്യുതി പോസ്റ്റ് തകർന്നു. അപകടത്തിനു കാരണം കാർ ഓഫ് ആയി സ്റ്റിയറിങ് ലോക്ക് ആയതാണെന്ന് കാറിൽ ഉണ്ടായവർ പറഞ്ഞു.
അപകടത്തെ തുടർന്ന് അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കൊളച്ചേരി കെ.എസ്.ഇ.ബി. ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.