സുദിനം പത്രാധിപര്‍ മധു മേനോന്‍ നിര്യാതനായി


സുദിനം പത്രാധിപരും കണ്ണൂര്‍ വണ്‍ ചീഫ് എഡിറ്ററുമായ അഡ്വ. മധു മേനോന്‍(46) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ചാലയില്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പാലയാട് ലീഗല്‍ സ്റ്റഡീസില്‍ അധ്യാപകനായിരുന്നു. ഭാര്യാ പിതാവായ സുദിനം സ്ഥാപക പത്രാധിപര്‍ മനിയേരി മാധവന്റെ നിര്യാണത്തെ തുടര്‍ന്നാണ് പത്രാധിപ സ്ഥാനം ഏറ്റെടുത്തത്. പത്രത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കഴിഞ്ഞവര്‍ഷം മേനോന്റെ നേതൃ കൂട്ടായ്മയില്‍ കണ്ണൂര്‍ വണ്‍ ടി.വി ചാനല്‍ ആരംഭിച്ചിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായിരുന്ന യു.ബാലചന്ദ്ര മേനോന്റെയും പി.വി ജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ജ്യോതി. മകള്‍: ദേവപ്രിയ (പ്ലസ് ടു വിദ്യാര്‍ഥിനി, ചെന്നൈ). സഹോദരങ്ങള്‍: മിനി മോഹനന്‍, മോളി ബാലചന്ദ്രന്‍ (അധ്യാപിക, കണ്ണവം യു.പി സ്‌കൂള്‍). സംസ്‌കാരം തിങ്കളാഴ്ച.

Previous Post Next Post