ചേലേരിമുക്കിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ


ചേലേരി:- ചേലേരിമുക്കിൽ വയോധികരായ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കയ്യങ്കോടെ പള്ളിയത്ത് ചന്ദ്രൻ (74), ഭാര്യ നളിനി (68) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പോകുന്നതിനായി ചന്ദ്രൻ സഹോദരൻ ചേലേരിയിലെ പവിത്രനോട് ഓട്ടോറിക്ഷ അയക്കാൻ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. തുടർന്ന് ഓട്ടോറിക്ഷയുമായെത്തിയ പവിത്രനും ഓട്ടോ ഡ്രൈവറുമാണ് വീടിനകത്ത് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലും നളിനിയുടെ മൃതദേഹം അടുക്കളയിലുമാണ് കണ്ടെത്തിയത്. ദമ്പതികൾക്ക് മക്കളില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡി ക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post