യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി


കമ്പിൽ : കടവത്തൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ സി.പി.എം. ക്രിമിനൽ സംഘം വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ പി.കെ. പി നസീർ, തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് സലാം കമ്പിൽ, സഈദ് നൂഞ്ഞേരി, അബ്ദു പള്ളിപ്പറമ്പ, അശ്രഫ് കമ്പിൽ , അബ്ദു പന്ന്യങ്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കമ്പിൽ ടൗണിൽ സമാപിച്ചു.


Previous Post Next Post