മയ്യിൽ :- വള്ളിയോട്ട് "ശിവഗംഗയിൽ" ടി ഗംഗാധരൻ രത്നവല്ലി ദമ്പതികൾ നട്ട് വളർത്തിയ കപ്പ DYFI മയ്യിൽ മേഖല കമ്മിറ്റിക്ക് നൽകി. വിളവെടുത്ത് അത് വില്പന നടത്തി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിനായി നൽകുവാൻ.
കപ്പ വിളവെടുപ്പ് ഉദ്ഘാടനം DYFI ബ്ലോക്ക് സെക്രട്ടറി കെ കെ റിജേഷ് നിർവഹിച്ചു.
വിളവെടുത്ത കപ്പ രത്നവല്ലിയുടെ ഭർത്താവ് ടി ഗംഗാധരനിൽ നിന്ന് സി.പി.ഐ.എം മയ്യിൽ ലോക്കൽ സെക്രട്ടറി എം ഗിരീശൻ ഏറ്റുവാങ്ങി.