കേരള റീടൈൽ ഫുട്‍വെയർ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടു പടിക്കൽനിൽപ് സമരത്തിൻ്റെ ഭാഗമായി കമ്പിലെ ഫുട് വെയർ വ്യാപാരികൾ വിട്ടു പടിക്കൽ നിൽപ്പു സമരം നടത്തി

 കേരള റീടൈൽ ഫുട്‍വെയർ അസോസിയേഷൻ (KRFA ) കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടു പടിക്കൽനിൽപ്  സമരം നടത്തി


കമ്പിൽ :-
കേരള റീടൈൽ ഫുട്‍വെയർ അസോസിയേഷൻ (KRFA ) കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ജില്ലയിലെ മുഴുവൻ റീടൈൽ വ്യാപാരികളും കുടുംബാംഗങ്ങളും വീട്ടു പടിക്കൽനിൽപ്  സമരം നടത്തി .

ലോക്ക് ഡൗണിന്റെ ഭാഗമായി  റീടൈൽ മേഖല പൂർണമായും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ലോക്ക് ഡൗണിൽ കടകൾ അടച്ചിട്ടതിന്റ ആഘാതം അനുഭവിക്കുന്നവരാണ്  ചെറുകിട കച്ചവടക്കാർ. 

 ഓൺലൈൻ ഭീമന്മാർക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ ഹോം ഡെലിവറി ക്ക് അനുമതി നൽകുകയും ഒരു പ്രദേശത്തിന്റെ നട്ടെല്ലായ ചെറുകിട വ്യാപാരത്തെ തകർക്കുന്ന തരത്തിൽ ഡെലിവറിക്ക് അനുമതി കൊടുത്തതിൽ പ്രതിഷേധിച്ചും  ചെരുപ്പ് മേഘലയെ സംരക്ഷിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വാടക ഇളവിന് ഓർഡിനെൻസ് ഇറക്കുക കറന്റ് ബിൽ തൊഴിൽ നികുതി മറ്റ് ലോണുകൾക് മോറട്ടോറിയം പ്രഖ്യാപിക്കുക, പലിശ രഹിത വായ്പകൾ നൽകുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു മാണ്  പെരുന്നാൾ ദിനത്തിൽ വീട്ടു പടിക്കൽ നിൽപ് സമരം സംഘടിപ്പിച്ചത് . ജില്ല നേതാക്കൾ ആയ പ്രസിഡന്റ്‌ നൗഷൽ തലശ്ശേരി, ജനറൽ സെക്രട്ടറി സവാദ് പയ്യന്നൂർ, ട്രെഷറർ ജാഫർ ചെറുകുന്ന്, മനാഫ് പുതിയ തെരുവ് , ബാബു ചാലോട്,ഹകീം മാടായി, ഗംഗാധരൻ ചെറുകുന്ന് ഇസ്മായിൽ പഴയങ്ങാടി, നൗഷാദ് കമ്പിൽ, കെ.ശ്രീനിവാസൻ മയ്യിൽ,മുഹ്സിൻ കണ്ണൂർ എന്നിവർ നേതൃത്ത്വം നൽകി. പെരുന്നാൾ ദിനത്തിൽ കമ്പിൽ യൂനിറ്റ് ഭാരവാഹികളും വീട്ടു പടിക്കൽ നിൽപു സമരം നടത്തി

Previous Post Next Post