ചേലേരി: - 2021 ഏപ്രിൽ മാസം മജ്ലിസ് വിദ്യാഭ്യാസ ബോർഡ് നടത്തിയ ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 18 പേരിൽ 11 പേർ A+ ഉം 3 പേർ A ഗ്രേഡും 2 പേർ വീതം B+ ഉം B ഗ്രേഡും നേടി. വിജയികളെ മാനേജ്മെന്റ് & സ്റ്റാഫ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.
പ്രധാനധ്യാപകൻ ശംസുദ്ധീൻ. വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മദ്രസ സെക്രട്ടറി എം. മുഹമ്മദലി റിസൾട്ട് വിലയിരുത്തി.
അബു ഹംദാൻ, ജുബൈന ടീച്ചർ, സഫൂറ ടീച്ചർ കാട്ടാമ്പള്ളി, സഫൂറ കെ. പി, ആരിഫ ടീച്ചർ, സുഹൈൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. സൽമ ടീച്ചർ സ്വാഗതവും അബു താഹിർ നന്ദിയും പറഞ്ഞു.