കൊളച്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിലെ റോഡ് ശോചനാവസ്ഥയിൽ
കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിലെ റോഡ് ശോചനാവസ്ഥയിൽ. വർഷങ്ങളായി ടാർ ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞ റോഡും ടാറിങ്ങിലെ അപാകത മൂലം വെള്ളം കെട്ടിക്കിടക്കുന്നതിനാലും ഇവിടുത്തെ ജനങ്ങൾ ദുരിതത്തിലാണ്. മാലോട്ട് സഹകരണ ബാങ്ക് ബാങ്ക് വഴി തെക്കേക്കരയിലേക്കും മറ്റ് പല സ്ഥലങ്ങളിലേക്കും ഉള്ള യാത്രക്കാർക്ക് അപകടത്തിൽ പ്പെടാതെ യാത്ര ചെയ്യുക ബുദ്ധിമുട്ടാണ്. മാത്രമല്ല മഴക്കാലത്തു റോഡിലെ വെള്ളക്കെട്ടും രോഗം പരത്തുന്ന കൊതുകുകളുടെ വാസസ്ഥലങ്ങളാണ്. റോഡരികിലെ പല വഴി വിളക്കുകളും കത്താത്തതും ഇവിടുത്തെ നാട്ടുകാർ നേരിടുന്ന പ്രധാന പ്രശ്നമാണ്. അധികൃതർ വേണ്ട പരിഗണന എത്രയും പെട്ടെന്ന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.