വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന നൽകി
കൊളച്ചേരി: ദീർഘകാലം CPIM കൊളച്ചേരി LC മെമ്പറും കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പറുമായിരുന്ന സഖാവ് ഒ.വി. രാജൻ്റെ സ്മരണാർത്ഥം സഖാവിൻ്റെ ഭാര്യയും കുടുംബാംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിയുടെ വാക്സീൻ ചാലഞ്ചിലേക്ക് സംഭാവന നൽകി. CPI M മയ്യിൽ AC മെമ്പറും കർഷക സംഘം മയ്യിൽ ഏറിയ സെക്രട്ടറിയുമായ സ.എം. ദാമോദരൻ തുക ഏറ്റുവാങ്ങി. സഖാക്കൾ CPl M കൊളച്ചേരി LC സെക്രട്ടറി സി. സത്യൻ, LC മെമ്പർ ഇ.പി. ജയരാജൻ, DYFI കൊളച്ചേരി സൗത്ത് മേഖല പ്രസിഡണ്ട് ആദർശ്.കെ.വി. എന്നിവർ സംബന്ധിച്ചു.