നാറാത്ത് പഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടൈൻമെന്റ് സോണിൽ; പൂർണ്ണമായും അടച്ച്‌ മയ്യിൽ പൊലീസ്


നാറാത്ത്: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നാറാത്ത് പഞ്ചായത്തിലെ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വിവിധ വാർഡുകൾ പൂർണ്ണമായും അടച്ച്‌ മയ്യിൽ പൊലീസ്. പഞ്ചായത്തിലെ വാർഡ്  2 - ചോയിച്ചേരി, 7- മാലോട്ട് സൗത്ത്, 8 - കണ്ണാടിപ്പറമ്പ് ഈസ്റ്റ്, 11- കണ്ണാടിപ്പറമ്പ് വെസ്റ്റ്, 15 -കാക്കത്തുരുത്തി- എന്നീ വാർഡുകളാണ് അടച്ചത്. ഇവിടങ്ങളിൽ വ്യവസായശാലകൾ, കടകമ്പോളങ്ങൾ എന്നിവ ഒരു കാരണവശാലും തുറന്നു പ്രവർത്തിക്കാൻ പാടില്ല. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. എന്നാൽ, വളണ്ടിയർമാർ മുഖേന ഹോംഡെലിവറി സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മറ്റുള്ള ആവശ്യങ്ങൾക്ക് വാർഡുതല ജാഗ്രതാ സമിതിയെയും വാർഡുതല വളണ്ടിയർമാരെയും ബന്ധപ്പെടാം.

കൂടാതെ കണ്ടയ്ൻമെൻ്റ് സോണുകളിലെ അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾക്ക് ഹോം ഡെലിവറി നടത്താം.

Previous Post Next Post