വിഷ്ണു ഭാരതീയൻ ചരമ ദിനാചരണം വെള്ളിയാഴ്ച്ച കരിങ്കൽക്കുഴിയിൽ


കരിങ്കൽക്കുഴി: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കർഷക പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവുമായ വി.എം. വിഷ്ണു ഭാരതീയൻ്റെ ചരമ ദിനാചരണം അദ്ദേഹത്തിൻ്റെ ജന്മനാടായ നണിയൂരിൽ വെച്ച് മെയ് 14ന് നടക്കും. സാംസ്കാരിക സംഘടനയായ കെ. എസ് & എ സിയാണ് സംഘാടകർ. രാവിലെ 7.30 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. വൈകു :7 മണിക്ക് ഓൺലൈൻ ആയി അനുസ്മരണ സമ്മേളനം നടക്കും. സാമൂഹ്യ ചിന്തകനും ചരിത്രകാരനും സ്വാതന്ത്ര്യസമര സേനാനി കെ.മാധവൻ്റെ പുത്രനുമായ ഡോ. അജയകുമാർ കോടോത്ത് സ്മാരക പ്രഭാഷണം നിർവഹിക്കും.  "ഗാന്ധിയും മാർക്സും സമകാലിക ഇന്ത്യയിൽ" എന്നതാണ് പ്രഭാഷണ വിഷയം. വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിക്കും. ചരമദിനാചരണത്തിൻ്റെ ഭാഗമായി രക്തദാനവും നടക്കും.

Previous Post Next Post