തളിപ്പറമ്പ് :- നിയമസഭയിലേക്ക് തളിപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും മൂന്നാം ജയം, മൂന്നാം വട്ടം തനിക്ക് അർഹമായ മന്ത്രി പദം അങ്ങനെ സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഗോവിന്ദൻ മാസ്റ്ററെ തേടിയെത്തിരിക്കുകയാണ്.കർഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയിൽനിന്നാണു രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനായ എം.വി.ഗോവിന്ദൻ വരുന്നത്. (കൊളച്ചേരി വാർത്തകൾ Online).
അരനൂറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനമാണു ഗോവിന്ദൻ മാസ്റ്ററുടെ സമ്പത്ത്. ഇത്തവണ തളിപ്പറമ്പിൽനിന്ന് 22,689 വോട്ടിന്റെ ഭൂരിപക്ഷം.നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. സിപിഎം കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രാധിപരായിരുന്നു.
കണ്ണൂർ മോറാഴ സ്വദേശി. 1953 ഏപ്രിൽ 23ന് ജനനം. കെ എസ് വൈ എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഗോവിന്ദൻ മാസ്റ്റർ ഡിവൈഎഫ്ഐയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.
ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചു. (കൊളച്ചേരി വാർത്തകൾ Online).
തളിപ്പറമ്പ് പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായിരിക്കേ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. 1986ൽ മോസ്‌കോ ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.1996ലും 2001ലും തളിപ്പറമ്പിൽ നിന്നു നിയമസഭാംഗമായി.
കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായ എം വി ഗോവിന്ദൻ മാസ്റ്റർ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുവാനുള്ള പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിലൂടെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചു. ആള്‍ ഇന്ത്യ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റുമാണ്. സിപിഐ എംന്റെ ത്വാത്വിക പ്രചാരകനും ഇ എം എസ് അക്കാദമിയുടെ ചുമതലക്കാരനുമാണ്. (കൊളച്ചേരി വാർത്തകൾ Online).
മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. കര്‍ഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററാണ്.വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക തൊഴിലാളി യൂണിയൻ ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മൊറാഴയിലെ പരേതരായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയമ്മയുടെയും മകനാണ്. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളുണ്ട്. (കൊളച്ചേരി വാർത്തകൾ Online).
സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി.കെ.ശ്യാമള ടീച്ചറാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവർ മക്കളാണ്.