കൂടുതൽ ഇളവുകൾ; മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകൾക്ക് രണ്ട് ദിവസം തുറക്കാം

 



-ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകൾ രണ്ട് ദിവസം തുറക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


സ്ത്രീകൾക്ക് ആവശ്യമായുള്ള ശുചിത്വ വസ്തുക്കൾ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാനുള്ള അനുമതി നൽകും. നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ക്രിത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നത് അനുമതി നല്‍കുമെന്ന് കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

മെറ്റല്‍ ക്രഷറുകള്‍ കൊവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post