നാറാത്ത് ഓണപ്പറമ്പിൽ വൻ മദ്യവേട്ട; കാറിൽ കടത്തുകയായിരുന്ന 170 ലിറ്റർ കർണ്ണാടക മദ്യം എക്സൈസ് സംഘം പിടികൂടി


നാറാത്ത്: നാറാത്ത് ഓണപ്പറമ്പ് ഭാഗത്ത് കണ്ണൂർ എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫിസർ വി പി ഉണ്ണിക്കൃഷ്ണന്റെ നേതൃത്തിൽ നടത്തിയ റെയ്ഡിൽ വൻ വദ്യശേഖരം പിടികൂടി. 

മഞ്ചപ്പാലത്തു നിന്നാണ് 170 ലിറ്റർ കർണാടക മദ്യം കെഎൽ 14 ജെ 5394 നമ്പർ മാരുതി റിറ്റ്സ് കാറിൽ കടത്തിക്കൊണ്ടുവന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി ഏച്ചൂർ കോട്ടം പത്മാലയത്തിൽ ടി സി പ്രണവ്, മുണ്ടേരി കുണ്ടുകണ്ടത്തിൽ വീട്ടിൽ കെ കെ സുബൈർ എന്നിവരെ പ്രതികളാക്കി കേസെടുത്തു.

ഒന്നാം പ്രതി പ്രണവ് ചതുപ്പിൽ ചാടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. സർക്കിൾ ഓഫിസിലെ ജോയിന്റ് എക്സൈസ് സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് മദ്യം പിടികൂടിയത്. 

കോവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ ചെറുകിട മദ്യവിൽപനക്കാർക്ക് ഓർഡർ അനുസരിച്ച് മദ്യം എത്തിച്ച് നൽകുന്നവരാണ് പ്രതികൾ. കർണാടകത്തിൽ നിന്നും വൻതോതിൽ അനധികൃത മദ്യം കേരളത്തിൽ എത്തിക്കുന്നു.

Previous Post Next Post