പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ നാഷണൽ ലീഗ് ധർണ്ണ നടത്തി

 



കണ്ണാടിപ്പറമ്പ്:-പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ ഇന്ത്യൻ നാഷണൽ ലീഗ്‌ നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റി കണ്ണാടിപ്പറമ്പ് വാരം റോഡ് പെട്രോൾ പമ്പിന് മുമ്പിൽ ധർണ്ണ നടത്തി.


നാഷണൽ ലീഗ്‌ ജില്ലാവൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാവന്നൂർ ഉൽഘാടനം ചെയ്തു. മുസ്തഫ കണ്ണാടിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു അഷ്‌റഫ്‌ കയ്യങ്കോട് പ്രസംഗിച്ചു

വഹാബ് കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു

Previous Post Next Post