കമ്പിൽ ചെറുക്കുന്ന് ഭാഗത്തെ റോഡുകൾ ശോചനീയാവസ്ഥയിൽ ; പ്രാദേശീയമായ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ 22 ന്


കമ്പിൽ :-  കമ്പിൽ ടാക്കീസ് റോഡ്, ചെറുക്കുന്ന് കുണ്ടത്തിൽ റോഡ് ഇവയുടെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടും ഒരു പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും,  CPM കമ്പിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ജൂൺ 22ന് കൊളച്ചേരി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു.


ഓണപറമ്പ് ,ചേലേരി എന്നിവിടങ്ങളിലേക്ക് ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കമ്പിൽ ടാക്കീസ് -  മൂസ്സാൻ പീടിക റോഡിൽ കൂടി കാൽനടയാത്ര ദുസ്സഹമായിട്ട് നാളേറെയായി.

2 വർഷം മുൻപേ ബ്ലോക്ക് പഞ്ചായത്തിൻ്റെ ഫണ്ടിൽ ഉൾപ്പെടുത്തി അറ്റകുറ്റപണി നടത്തിയെങ്കിലും മാസങ്ങൾക്കകം റോഡ് താറുമാറുകുന്ന കാഴ്ച . റോഡ് പണിക്ക് ശേഷം സ്ഥാപിച്ച ബോർഡ് മാത്രം നോക്കുകുത്തിയായി ഇവിടെയുണ്ട് . കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞടുപ്പ് കാലത്ത്  നിരവധി വാഗ്ദാനങ്ങളാണ് നൽകിയെങ്കിലും എല്ലാം വാഗ്ദാനങ്ങളായി മാത്രം മാറി ജില്ലാ പഞ്ചായത്ത് റീ ടാറിന്  ഫണ്ട്  അനുവദിച്ചെങ്കിലും  ടെൻഡർ നടപടി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കാൻ പഞ്ചായത്ത് തുടർ പ്രവർത്തനങ്ങൾ നടത്താതിൻ്റെ ദുരോഗ്യമാണ് ജനം അനുഭവിക്കുന്നത് .


കമ്പിൽ വാർഡിൽ പെട്ട ചെറുക്കുന്ന് പ്രദേശത്തെ മറ്റു റോഡുകളുടെ സ്ഥിതിയും വിഭിന്നമല്ല.20 വർഷം മുമ്പേ നിർമ്മിച്ച കുണ്ടത്തിൽ റോഡ് താർ ചെയ്യാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. തൊഴിലുറപ്പിൽ ഉൾപെടുത്തി കോൺഗ്രീറ്റ് ചെയ്യുമെന്നുള്ള ഉറപ്പ് പാലിക്കപ്പെട്ടില്ല . 

കമ്പിൽ ടൗൺ ചെറുക്കുന്ന് ലിങ്ക് റോഡ് (സംഘമിത്ര റോഡ്) സ്ഥിതിയും ഇതു തന്നെയാണ്. 

ഒരു പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും, റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ്  CPM കമ്പിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ജൂൺ 22ന് കൊളച്ചേരി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്.

Previous Post Next Post