കണ്ണാടിപ്പറമ്പ്:കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മാലോട്ട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
എം പി മുഹമ്മദിന്റെ അധ്യക്ഷതയിൽ മുസ്ലിംലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് പി വി അബ്ദുല്ല മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു എൻ പി ഹനീഫ സ്വാഗതവും ടി കെ അഷ്റഫ് നന്ദി പറയുകയും ചെയ്തു.
അബ്ദുൽ ഖാദർ ബി, ടിപി സത്താർ, പി വി ഷാഹുൽഹമീദ്, കെ പി അബ്ദുള്ള, മമ്മു, എ വി അബ്ദുള്ള, പി പി മൂസ, എന്നിവർ പങ്കെടുത്തു.