ചേലേരി :- മഹാത്മാ അയ്യങ്കാളിയുടെ 80-ാം ചരമവാർഷികം നൂഞ്ഞേരി കോളനിയിൽ ആചരിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി രഘുനാഥൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
ഭാരതീയ ദളിത് കോൺഗ്രസ്സ് ബ്ലോക്ക് എക്സിക്യൂട്ടീവ് ഭാസ്ക്കരൻ കല്ലേൻ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, രാജീവൻ, സുമേഷ് എന്നിവർ പ്രസംഗിച്ചു.