കൊളച്ചേരി:-ന്യൂനപക്ഷ ക്ഷേമ സ്കോളർഷിപ്പ് സർക്കാരിൻ്റെ ഒളിച്ച് കളി അവസാനിപ്പിക്കുകന്യൂനപക്ഷ അനുകൂല്യം സംബന്ധിച്ച ധവളപത്രം ഇറക്കുക.സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം ചെയ്ത ഇരിപ്പ് സമരം
കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി,
പ്രതിഷേധ സംഗമം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സലാം കമ്പിലിന്റെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കൊടിപ്പോയിൽ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം. അബ്ദുൽ അസീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. അബ്ദുൽ മജീദ്, കെ ശാഹുൽ ഹമീദ്, വാർഡ് മെമ്പർ എൽ നിസാർ , അബ്ദു പന്ന്യങ്കണ്ടി, കമറുദ്ധീൻ ദാലിൽ, കെ. സി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും, ട്രഷറർ പി. കെ. പി. നസീർ നന്ദിയും പറഞ്ഞു.