കണ്ണൂർ :- ലോക് ഡൗൺ ഇന്ന് അർദ്ധ രാത്രിയോടെ തീരുമെങ്കിലും പൂർണ്ണമായും നിയന്ത്രണങ്ങൾ എടുത്തു മാറ്റുന്ന രീതിയാവില്ല തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാവുക.ഇനി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാല് വിഭാഗമായി തിരിച്ചായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ടിപിആര്‍ എട്ടില്‍ കുറവുള്ള പഞ്ചായത്തുകൾ എ വിഭാഗവും ടിപിആര്‍ എട്ടിനും 20 നും ഇടയിലുള്ള പഞ്ചായത്തുകൾ ബി വിഭാഗവും 20നും 30 നും ഇടയില്‍ ടി പി ആർ നിരക്കുള്ള പഞ്ചായത്ത് സി വിഭാഗത്തിലും 30ന് മുകളില്‍ ടി പി ആർ ഉള്ള പഞ്ചായത്ത് ഡി വിഭാഗത്തിലുമാണ് ഉൾപ്പെടുക.
ആയത് പ്രകാരം ജില്ലയിൽ 13 പഞ്ചായത്ത് മാത്രമാണ് A കാറ്റഗറി പഞ്ചായത്ത് ഉള്ളത്. ബാക്കി 67 പഞ്ചായത്ത് B കാറ്റഗറിയും ഒരു പഞ്ചായത്ത് C കാറ്റഗറി പഞ്ചായത്തുമാണ്.
ഇന്ന് ജില്ലാ കലക്ടർ ഇന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കൊളച്ചേരി, മയ്യിൽ, നാറാത്ത്, കുറ്റ്യാട്ടൂർ പഞ്ചായത്തുകൾ അടക്കം 67 പഞ്ചായത്തുകൾ B കാറ്റഗറിയിലാണ് ഉൾപ്പെടുക.
കൊളച്ചേരി പഞ്ചായത്തിലെ TPR നിരക്ക് 11.85% വും മയ്യിൽ പഞ്ചായത്തിൻ്റേത് 8.46 % വും , മലപ്പട്ടം പഞ്ചായത്തിൻ്റേത് 13.88 % വും ,നാറാത്ത് പഞ്ചായത്തിൻ്റെത് 19.76% വും കുറ്റ്യാട്ടൂർ പഞ്ചായത്തിൻ്റെത് 19.52% ഉം ആണ്.
കണ്ണൂർ കോർപ്പറേഷൻ 7.36 % വും മുണ്ടേരി പഞ്ചായത്ത് 6.63 %വും TPR നിരക്കുമായി A കാറ്റഗറിയിൽ ഇടം പിടിച്ചിരിക്കുകയാണ്.
ജില്ലയിൽ ഏറ്റവും താണ TPR നിരക്കുള്ള പഞ്ചായത്ത് വളപട്ടണവും ( 1.27 %) ഏറ്റവും ഉയർന്ന TPR നിരക്കുള്ള പഞ്ചായത്ത് കുന്നോത്തു പറമ്പ് (21.04 % ) പഞ്ചായത്തുമാണ്.
ജില്ലയിൽ തന്നെ ഏറ്റവും ഉയർന്ന TPR നിരക്കുള്ള രണ്ടാമത്തെ പഞ്ചായത്ത് നാറാത്തും മൂന്നാമത്തെ പഞ്ചായത്ത് കുറ്റ്യാട്ടൂരുമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ ( എ വിഭാഗം) എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ഇവിടെ ജീവനക്കാര്‍ 50 ശതമാനം മാത്രമായിരിക്കണം. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ (ബി വിഭാഗം) അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ജീവനക്കാര്‍ 50 ശതമാനം ആയിരിക്കണം.