ബ്രസീലിയ കോപ്പ അമേരിക്ക ഫുട്ബോളിൽ ഗ്രൂപ്പ് എയിൽ ചിലെയ്ക്കു പിന്നാലെ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി അർജന്റീന.
ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചാണ് അർജന്റീന നോക്കൗട്ട് ഉറപ്പാക്കിയത്. പൊരുതിക്കളിച്ച പാരഗ്വായ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. 10-ാം മിനിറ്റിൽ അലസാന്ദ്രാ ഗോമസാണ് മത്സരഫലം നിർണയിച്ച ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ യുറഗ്വായേയും ഇതേ സ്കോറിൽ അർജന്റീന തോൽപ്പിച്ചിരുന്നു.