കരവിരുതിൽ വിസ്മയം തീർത്ത് നാറാത്ത് യു പി സ്കൂൾ വിദ്യർത്ഥി ഷെറിൻ

 




നാറാത്ത് :കരവിരുതിൽ വിസ്മയം തീർത്ത് ശ്രദ്ധ ആകർഷിക്കുകയാണ് ആറാം ക്ലാസുകാരി ഷെറിൻ വി പി.നാറാത്ത് യുപി സ്കൂളിലും ഫലാഹുസ്വിബിയാൻ കേന്ദ്ര മദ്രസയിലും ആറാം തരത്തിൽ പഠിക്കുന്ന ഷെറിൻ പാഴ് വസ്തുക്കൾ കൊണ്ട് കലാവിരുന്ന് ഒരുക്കുന്നതിൽ അതീവ തല്പരയാണ്. 


2019 ഒക്ടോബറിൽ അരോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിലും   കലാവിരുന്നിലും പ്രതിഭാത്വം തെളിയിച്ചിരുന്നു.


കണ്ണാടിപ്പറമ്പ് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്ര സംഗമത്തിലും മികച്ച സ്ഥാനങ്ങൾ നേടി. വിശുദ്ധ കഅ്ബയുടെ രൂപവും അലങ്കൃതമായ വീടും നിർമ്മിച്ചവയിലുണ്ട്. 


ഊഞ്ഞാൽ കൊടിമരം,ടേബിൾ,പെൻ ബോക്സ്,വഴുതിന,വാൾ ഫ്ലവർ, ഗ്ലാസ്, വാൾ ഹാങ്ങർ, ഫോട്ടോ ഫ്രൈം തുടങ്ങിയ നിർമ്മിതികൾ അത്യാകർഷകമാണ്. 


ഉപയോഗശൂന്യമായ മൊബൈൽ ചാർജറുകൾ,സോഡാ കുപ്പിയുടെ മൂടികൾ, ഈത്തപ്പഴ കുരുകൾ, ചാർട്ട് പേപ്പറുകൾ തുടങ്ങിയവയാണ് നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ളത്. 


അറബി കാലിഗ്രാഫി എഴുത്തിലും ഷെറിൻ മിടുക്കിയാണ്. കലാവിരുന്നിൽ കഴിവുതെളിയിച്ച ഷെറിന് മാതാപിതാക്കളും വീട്ടുകാരും അധ്യാപകരുമാണ് ഏറെ പ്രോത്സാഹനം.


നാറാത്ത് വലിയ പുരയിൽ സജീന ഹനീഫ് ദമ്പതികളുടെ മകളാണ് ഷെറിൻ വി.പി.

Previous Post Next Post