വായനദിനത്തിൽ പ്രസംഗത്തിൽ അർധസെഞ്ചുറി തികച്ച് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു


 
വി.കെ.സുരേഷ് ബാബു

കണ്ണൂർ :-  വായനദിനത്തിൽ 50 പ്രസംഗങ്ങളും ക്ലാസുകളും ഓൺലൈനായി അവതരിപ്പിച്ച് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു. 

41 സ്കൂളുകളിലും ആറ്‌ വായനശാലകളിലും നാല് ഗൾഫ് കുടുംബ കൂട്ടായ്മകളിലുമാണ് ഉദ്ഘാടനപ്രസംഗമായും ക്ലാസായും വായനദിനസന്ദേശമായും അവതരിപ്പിച്ചത്.

കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലായിരുന്നു പ്രസംഗം. കോവിഡ് കാലമല്ലായിരുന്നെങ്കിൽ നാലോ അഞ്ചോ പ്രസംഗങ്ങൾ മാത്രമാകുമായിരുന്നു. ലോക്‌ഡൗൺ കാലത്ത് സാധാരണ നടത്തുന്നതിനേക്കാൾ അഞ്ചിരട്ടി പ്രസംഗം ഓൺലൈനായി നടക്കുന്നുണ്ട്.കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ 30 പ്രസംഗവും സ്കൂൾ തുറക്കുന്ന ദിവസം പ്രവേശനോത്സവത്തിന് 28 പ്രസംഗങ്ങളുമടക്കം ഈ മാസം സെഞ്ചുറി കടന്നു.

വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇനിയും 20 പ്രസംഗങ്ങൾ മറ്റു ദിവസങ്ങളിൽ നടത്താനുണ്ടെന്ന്‌ വി.കെ.സുരേഷ്‌ബാബു പറഞ്ഞു.

Previous Post Next Post