തിരുവനന്തപുരം :- കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ആപ്പുകളുടെ പട്ടികയുമായി കേരള പൊലീസ് ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്മാര്‍ട്ട്ഫോണ്‍ കുട്ടികള്‍ ഇപ്പോള്‍ പഠനത്തിനും മറ്റും ഉപയോഗപ്പെടുത്തുമ്പോള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള 21 ആപ്പുകളുടെ പട്ടികയാണ് കേരള പൊലീസ് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയും പട്ടികയിലുണ്ട്.
ഫോണില്‍ സുപരിചിതവുമായി തോന്നുന്ന കാല്‍ക്കുലേറ്റര്‍, പക്ഷെ calculator% എന്ന ആപ്പും പട്ടികയില്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം. ഇതിന് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ, കാല്‍കുലേറ്റര്‍ ശതമാന ചിഹ്നം: ഈ ആപ്പ് ഫോട്ടോകളും വീഡിയോകളും ഫലയലുകളും ബ്രൗസിംഗ് ഹിസ്റ്ററികളും രഹസ്യമായി സൂക്ഷിക്കാനുള്ള ആപ്പാണ് ഇത്, എന്നാണ് പൊലീസ് പറയുന്നത്.
സുരക്ഷിതത്വം വാഗ്ദാനം ചെയ്യുമ്പോഴും പല ആപ്പുകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് ഓരോ ആപ്പിന്റെയും ഉപയോഗവും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും രക്ഷകര്‍ത്താക്കള്‍ അറിഞ്ഞിരിക്കണം എന്നാണ് പൊലീസ് പറയുന്നത്.
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം എന്നും പോലീസ് മുന്നറിയിപ്പ് തരുന്നു.