ഷാർജയിൽ മരണമടഞ്ഞ പാമ്പുരുത്തി വി.ടി. അബ്ദുൽ ഖാദറിന്റെ മയ്യിത്ത് കബറടക്കി

 



പാമ്പുരുത്തി: കഴിഞ്ഞ ദിവസം ഷാർജയിൽ മരണമടഞ്ഞ പാമ്പുരുത്തി വി.ടി. അബ്ദുൽ  ഖാദറിന്റെ മയ്യിത്ത് ചൊവ്വാഴ്ച്ച പുലർച്ചെ നാട്ടിലെത്തിച്ച് മടക്കരയിൽ കബറടക്കി നീണ്ട 30 വർഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൽ ഖാദർ ഒന്നര വർഷം മുന്നേയാണ് അവസാനമായി ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിയത് 

പാമ്പുരുത്തിയിലെ പരേതരായ വി ടി ആമിന- അബ്ദുള്ള ദമ്പതികളുടെ മകനാണ്. ഭാര്യ: എം.വി നസീമ(മടക്കര). മക്കള്‍: നസ്‌റാന, നിഹാദ്, നജ. മരുമകന്‍: മഹ്‌റൂഫ് മാട്ടൂല്‍. സഹോദരങ്ങള്‍: വി.ടി അബൂബക്കര്‍, വി.ടി മുസ്തഫ അരിമ്പ്ര, വി.ടി നഫീസ, വി.ടി സാറ, പരേതരായ വി.ടി അഹ്മദ് കുട്ടി, വി.ടി. യൂസുഫ് നാറാത്ത്, വി.ടി.മുഹമ്മദ് കുഞ്ഞി.

Previous Post Next Post