തിരുവനന്തപുരം :-ലോക്ഡൗണിലെ കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് കുറയുന്നതു കണക്കിലെടുത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത ഉണ്ടെന്നാണ് സൂചന.
ആരാധാനാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണമെന്നു വിവിധ മത സാമുദായിക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടായേക്കും.
കഴിഞ്ഞയാഴ്ച കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. വാരാന്ത്യസമ്പൂര്‍ണ ലോക്ഡൗണിലും തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും.