കയരളം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഫോണുകൾ വിതരണം ചെയ്തു.

 


മയ്യിൽ
: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കോൺഗ്രസ് കയരളം ബൂത്ത് കമ്മിറ്റി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. 

കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സജ്മ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. കയരളം എ.യു.പി. സ്കൂൾ പ്രഥമാധ്യാപിക എം.എം. വനജകുമാരി, 

ബൂത്ത് പ്രസിഡന്റ് കെ. താജുദ്ദീൻ, കെ.എസ്.എസ്.പി.എ. സംസ്ഥാന കമ്മിറ്റിയംഗം കെ.സി. രാജൻ, പി.വി. സന്തോഷ്, ഇ.കെ. മധു, കെ. അബ്ദുറഹിമാൻ, ഇ. കണ്ണൻ, പി. നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Previous Post Next Post