കണ്ണൂർ:- കേരള പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം നടന്നു.യോഗം തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിശ്വംഭരപണിക്കർ, ടി വി ലക്ഷ്മി എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ പ്രസിഡന്റായി ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരനെയും ജനറൽ സെക്രട്ടറിയായി മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരനേയും തെരഞ്ഞെടുത്തു.
കെ കെ റിഷ്ന മയ്യിൽ, ( മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) സഹിദ് കായിക്കാരൻ മാടായി (വൈസ് പ്രസിഡന്റ്), സി ടി അനീഷ് കേളകം, പി ശ്രുതി ചിറക്കൽ - (ജോയിന്റ് സെക്രട്ടറി), കെ കെ രാജീവൻ -പിണറായി, കെ പി രമണി മലപ്പട്ടം, പി സി ഷാജി ഉളിക്കൽ എന്നിവരെ സംസ്ഥാന എക്സിക്യൂട്ടീവിലേക്കും തെരഞ്ഞെടുത്തു.
തോമസ് വക്കത്താനം സ്വാഗതവും എം ശ്രീധരൻ നന്ദിയും പറഞ്ഞു.