നാറാത്ത്:- കുട്ടികളുടെനേതൃത്വത്തിലുള്ള ഹരിതവനം പദ്ധതിയായ ഗ്രീൻ പാർക്കിന് നാറാത്ത് പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടക്കമായി.
സി.ഡി.എസ്. ബാലസഭയുടെ നേതൃത്വത്തിലാണ് കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിനുസമീപം ഗ്രീൻ പാർക്ക് ഒരുക്കുന്നത്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി.ഷാജിർ വൃക്ഷത്തൈ നട്ട് പദ്ധതിക്ക് തുടക്കമിട്ടു.
നാറാത്ത് പഞ്ചായത്ത് പ്രസിഡൻര് കെ.രമേശൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എൻ.മുസ്തഫ, വി.വി.ഗിരിജ, സൈഫുദ്ധീൻ നാറാത്ത്,
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.മനോഹരൻ, സി.ഡി.എസ്. ചെയർപേഴ്‌സൺ ഷിബിന, മെമ്പർ സെക്രട്ടറി ലീന എന്നിവർ സംസാരിച്ചു.
ബാലസഭ ആർ.പി.സി. വിനോദ് പ്രവർത്തകരായ ജിഷ്ണ, വൈഗ, ഹരിത്ത് എന്നിവർ സംബന്ധിച്ചു.