മയ്യിൽ:- യു ഡി എഫ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്ത്തിൽ മരംമുറി വിവാദം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കയരളം വില്ലേജാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ടി.വി.അസൈനാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ശശിധരൻ, ഡി സി സി സെക്രട്ടറി കെ.സി. ഗണേശൻ, ഷംസീർ മയ്യിൽ, കെ.സി.രാജൻ മാസ്റ്റർ, സി.എച്ച്.മൊയ്തീൻ കുട്ടി, എ.കെ.ബാലകൃഷ്ണൻ, നിസ്സാം മയ്യിൽ, എ .പി കുഞ്ഞഹമദ്, ജുബൈർ കെ , മജീദ്.എം എന്നിവർ പ്രസംഗിച്ചു.