മരം മുറി വിവാദം യുഡിഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി


കുറ്റ്യാട്ടൂർ
:- മരംമുറി കൊള്ളക്കെതിരെയും പിണറായി സർക്കാറിൻ്റെ അഴിമതിക്കെതിരെയും ജൂഡീഷ്യൽ അന്യേഷണം ആവിശ്യപ്പെട്ട് യുഡിഎഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണിയൂർ വില്ലേജ് ഓഫീസിനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

പരിപാടി തളിപ്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ കെ.കെ.അബ്ദുറഹിമാൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കെ.കെ.എം.ബഷീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

മാണിയൂർ മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡണ്ട് പി.വി.സതീശൻ, മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി.പത്മനാഭൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ എ.കെ.ശശിധരൻ, യൂസഫ് പാലക്കൽ,മണ്ഡലം കോൺഗ്രസ്സ് സിക്രട്ടറി എൻ.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു.       

ടി.വി.മൂസ്സാൻ, എൻ.പി.ഷാജി, പി.ബിജു, ഷിജു ആലക്കാടൻ, അമൽ കുറ്റ്യാട്ടൂർ, സുബൈർ പള്ളിയത്ത്, നൗഫൽ.ടി, നിവേദ് .എ.വി.   എന്നിവർ നേതൃത്വം നൽകി.

Previous Post Next Post