മലപ്പട്ടം :- യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുട്ടിൽ മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മലപ്പട്ടം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മലപ്പട്ടം വില്ലേജ് ഓഫീസിന് മുന്നിൽ ധർണാ സമരം നടത്തി.
സമരം ഡിസിസി ജനറൽ സെക്രട്ടറി രഞ്ജിത്ത് നാറാത്ത ഉദ്ഘാടനം ചെയ്തു. മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി രാധാകൃഷ്ണൻ അധ്യക്ഷനായി മലപ്പട്ടം പഞ്ചായത്ത് ചന്ദ്രിക കോഡിനേറ്റർ മുഹമ്മദ് ടി പി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹിസ്ബുള്ള തങ്ങൾ സ്വാഗതവും ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി രാജേഷ് നന്ദിയും രേഖപ്പെടുത്തി. അഡൂർ വാർഡ് മെമ്പർ പി ബാലകൃഷ്ണൻ
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി പി പ്രഭാകരൻ, ബ്ലോക്ക് സെക്രട്ടറിമാരായ തമ്പാൻ, അളോറ മോഹനൻ, മണ്ഡലം വൈസ് പ്രസിഡന്റ് സജീവൻ സി, കെ സിദ്ദിഖ് അഡൂർ, റഷീദ് അരീച്ചാൽ, ശിഹാബുദ്ദീൻ ചുള്ളിയാട് തുടങ്ങിയവർ സംബന്ധിച്ചു