ലക്ഷദ്വീപിന് ഐക്യദാർഢ്യം
കൊളച്ചേരി: -ലക്ഷദ്വീപിനെ മറ്റൊരു കാശ്മീർ ആക്കാൻ അനുവദിക്കില്ല ലക്ഷദ്വീപിനെ ഫാസിസ്റ്റ്പരീക്ഷണ ശാലയാക്കരുത്"
എന്ന മുദ്രവായമുയർത്തി എൽ ഡി എഫ് പള്ളിപ്പറമ്പിൽ നടത്തിയ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
സിപിഎം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി വി കെ ഉജിനേഷ് സ്വാഗതം പറഞ്ഞു, സി സജിത്ത് ആദ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ പി സജീവൻ സംസാരിച്ചു,
സഖാക്കൾ മുഹമ്മദ് പാഷ,എ പി ഹാരിസ്, നജ്മുദ്ധീൻ, ജബ്ബാർ സി, അബുറഹ്‌മാൻ കോടിപ്പൊയിൽ എന്നിവർ പങ്കെടുത്തു.